എടച്ചേരി: ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. എടച്ചേരി ചുണ്ടയില്‍ ചിങ്ങന്റവിട ബിജീഷാണ് (38) ചികിത്സയ്ക്കായി സുമനസ്സുകളില്‍നിന്നു
സഹായം തേടുന്നത്. വൃക്കകള്‍ തകരാറിലായി ദീര്‍ഘനാളായി ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ബിജീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ. ശസ്ത്രക്രിയയ്ക്ക് 40 ലക്ഷം രൂപയോളം ചെലവ് വരും. ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും കാന്‍സര്‍ രോഗിയായ അമ്മയും രോഗിയായ അച്ഛനും അടങ്ങുന്നതാണ് ബിജീഷിന്റെ കുടുംബം. കാര്‍ വാഷിംഗ് തൊഴിലാളിയായിരുന്നു ബിജീഷ്. ചികിത്സക്കാവശ്യമായ തുക നിര്‍ധന കുടുംബത്തിനു താങ്ങാന്‍ പറ്റാണ് സ്ഥിതിയാണ്. കുടുംബത്തിന്റെ ഏകാശ്രയമായ ബിജീഷിന്റെ ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ നാട്ടുകാരുടെ യോഗം തീരുമാനിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോപാലന്‍ ചെയര്‍മാനും സി.സുരേന്ദ്രന്‍ കണ്‍വീനറും പ്രവീഷ് പുതിയിടത്ത് ട്രഷററുമായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. കേരള ഗ്രാമീണ ബേങ്കിന്റെ എടച്ചേരി ശാഖയില്‍ 40212101102475 നമ്പറില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്‌സി KLGB0040212. ഗൂഗിള്‍ പേ നമ്പര്‍ 9207665008.















