
നരിപ്പറ്റ: ഷിഗെല്ല ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നരിപ്പറ്റ കുടുംബാരോഗ്യ
കേന്ദ്രം നേതൃത്വത്തില്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ വയറിളക്ക രോഗങ്ങളെ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രദോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍, സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു.
















