വടകര: മേമുണ്ട സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫിഫ ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കിക്കോഫ് ഫിയസ്റ്റ’ ആവേശക്കടലായി. ലോകകപ്പ്
മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ജേഴ്‌സികളണിഞ്ഞും പതാകകള്‍ ഏന്തിയും വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ പരിപാടി ലോകകപ്പ് ഫുട്‌ബോളിനോടുള്ള കുട്ടികളുടെ അഭിനിവേശം വ്യക്തമാക്കുന്നതായി. നാസിക് ഡോളിന്റെയും കായിക സംഗീതത്തിന്റെയും ആസ്വാദനത്തില്‍ വിദ്യാര്‍ഥികള്‍ ചുവട് വച്ചു.















