
വടകര: മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ വടകരയിലെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരിലാണ് എട്ടോളം വിദ്യാര്‍ഥികള്‍ വളഞ്ഞിട്ട് മര്‍ദിച്ചതായി പറയുന്നത്. പതിനാറാം തിയ്യതിയാണ് സംഭവം. സ്‌കൂളിനു പുറത്ത് ബസ് കാത്തു നില്‍ക്കുകയായിരുന്ന കുറുന്തോടി സ്വദേശിയായ ഒമ്പതാംക്ലാസുകാരനെ മറ്റൊരു വിദ്യാര്‍ഥി കൂട്ടിക്കൊണ്ടുപോവുകയും പത്താം ക്ലാസുകാരായ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയുമായിരുന്നു. ഒമ്പതാം ക്ലാസുകാരന്റെ കഴുത്തിനു പരിക്കേറ്റ പാടുണ്ട്. അന്നു തന്നെ കുട്ടിയെ ഡോക്ടറെ കാണിച്ചിരുന്നു. വീട്ടിലെത്തിയ കുട്ടി
മാനസികമായി തളര്‍ന്ന നിലയിലായിരുന്നു. പിന്നീട് വീണ്ടും ഡോക്ടറുടെ പക്കലെത്തുകയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. മര്‍ദനം സംബന്ധിച്ച് കുട്ടിയുടെ മാതാവ് സ്‌കൂള്‍ അധികൃതര്‍ക്കും വടകര പോലീസിലും പരാതി നല്‍കി. സംഭവത്തിന് കാരണക്കാരായ എട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഇവരോട് സ്‌കൂളിലേക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.
















