വടകര: സിന്തറ്റിക് ലഹരി മരുന്നായ മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍. പുറങ്കര രയരോത്ത് ഷമിനാദിനെയാണ് (36) വടകര എക്‌സൈസ് അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍
ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സയിദ് മുഹമ്മദും പാര്‍ട്ടിയും ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി ചോറോട് മുട്ടുങ്ങലില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ കെഎല്‍ 56 യു 2683 നമ്പര്‍ ആക്ടിവ സ്‌കൂട്ടറില്‍ നിന്ന് 5.981 ഗ്രാം മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു. പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഉനൈസ്, ഷിരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുസ്ബിന്‍, ശ്യാം രാജ്, ശ്രീജില, ജസ്മിന, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.















