
കോഴിക്കോട്: ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് (24) പാമ്പുകടിയേറ്റത്. അനഘയെ മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി
ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ഇറങ്ങിയതിനിടെയാണ് സംഭവം. ഷൂ ഇട്ടതിന് പിന്നാലെ അതിനുള്ളില്‍ പാമ്പുണ്ടെന്ന് മനസിലാക്കിയ യുവതി, ഉടന്‍തന്നെ ഊരി മാറ്റുകയായിരുന്നു. അപ്പോഴേക്കും പാമ്പുകടിയേറ്റു. അനഘയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.
















