വടകര: പുതിയ തലമുറയില്‍പെട്ടവര്‍ മുദ്രാവാക്യങ്ങളുടെ പിന്നാലെ സഞ്ചരിക്കാതെ പി.ബാലന്‍ മാസ്റ്ററെ പോലെയുള്ള സോഷ്യലിസ്റ്റ് നേതാക്കളെ പിന്തുടര്‍ന്ന് സോഷ്യലിസ്റ്റ്
പ്രചാരകരായി മാറണ മെന്ന് ആര്‍ജെഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ പറഞ്ഞു. ആര്‍ജെഡി വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പി.ബാലന്‍ മാസ്റ്റര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പറമ്പത്ത് രാജന്‍ അധ്യക്ഷത വഹിച്ചു ഇ.പി.ദാമോദരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.എം.രമേശന്‍, കെ.കെ.കൃഷ്ണന്‍, പി.പി.രാജന്‍, പി.പ്രദീപ് കുമാര്‍, സി.കുമാരന്‍, അഡ്വ. ബൈജു രാഘവന്‍, എം.സതി, ലാലു പുതുപ്പണം തുടങ്ങിയവര്‍ സംസാരിച്ചു.















