
വടകര: എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, മദ്രസ പൊതു പരീക്ഷ എന്നിവയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചവരെ കസ്റ്റംസ് റോഡ് ശാഖ വനിതാ ലീഗ്
അനുമോദിച്ചു. വനിതാ ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി. സഫിയ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സഫീറ ടീച്ചര്‍, വൈസ് പ്രസിഡന്റ് വഹീദ, സെക്രട്ടറി ശരിയത് ഷഫീല, സുബൈദ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ശരീഫ മഹമൂദിന്റെ അധ്യക്ഷ തയില്‍ നടത്തിയ ചടങ്ങ് സെക്രട്ടറി നയീമ മുനീര്‍ സ്വാഗതവും ട്രഷറര്‍ ഷംഷാദ നന്ദിയും പറഞ്ഞു.
















