
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ചെങ്ങോട്ടുകാവ് ഓവര്‍ബ്രിഡ്ജിന് സമീപത്തെ
സര്‍വീസ് റോഡിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും തലകീഴായി മറിയുകയും വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
അപകടത്തില്‍ പരിക്കേറ്റവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി പോലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസും നാട്ടുകാരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ
പുറത്തെടുത്ത് അതിവേഗം ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകട കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















