
തിരുവനന്തപുരം: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വ്യാജ ആപ്പുകള്‍ വഴി സാമ്പത്തിക തട്ടിപ്പ് നടക്കുന്നുവെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്.
സമൂഹമാധ്യമങ്ങളിലെ ലിങ്കുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയിലൂടെ മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നു. സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, നിയന്ത്രണമില്ലാതെ സ്‌പോര്‍ട്‌സ് കണ്ടന്റ്, എല്ലാ മത്സരങ്ങളും സൗജന്യമായി കാണാം തുടങ്ങിയ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത് തുടങ്ങിയ മുന്നറിയിപ്പുകളാണ് പോലീസ് നല്‍കുന്നത്.
ലിങ്കുകളിലൂടെ ഉടമയുടെ അനുവാദമില്ലാതെ ഫോണിലെ വിവിധ ആപ്പുകളിലേക്ക്
പ്രവേശനം നേടുന്ന തട്ടിപ്പുകാര്‍, ഫോണിന്റെ നിയന്ത്രണം പൂര്‍ണമായും കൈ വശപ്പെടുത്തി യുപിഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം അനധികൃതമായി തട്ടിയെടുക്കുകയും ചെയ്യുന്നു. അതിനാല്‍ കൃത്യമായ ജാഗ്രത വേണമെന്ന് പോലീസ് ഓര്‍മിപ്പിക്കുന്നു.
















