
വടകര: പ്രശസ്ത നിരൂപകനും കോഴിക്കോട്-കണ്ണൂര്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന ഡോ. സി.പി. ശിവദാസന്റെ ഓര്‍മയ്ക്കായി വടകര സാഹിത്യവേദി
ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 2023, 24, 25 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച സാഹിത്യ നിരൂപണ ഗ്രന്ഥത്തിനാണ് പുരസ്‌കാരം നല്‍കുക. ഇരുപതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആഗസ്ത് 17 ന് വടകരയില്‍ നടക്കുന്ന സി പി ശിവദാസന്‍ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
കൃതിയുടെ മൂന്നു കോപ്പി വീതം വീരാന്‍കുട്ടി, പ്രസിഡന്റ്, വടകര സാഹിത്യവേദി, ചെമ്മരത്തൂര്‍ പി ഒ, വടകര പിന്‍ 673104 എന്ന വിലാസത്തില്‍ ജൂണ്‍ 30ന് മുമ്പ് ലഭിക്കണം.
















