കെയിലാണ്ടി: കെഎംസിസി ഓഫീസിലെ സ്ട്രോങ്ങ് റും കുത്തിത്തുറന്ന് എട്ട് കോടിയോളം രൂപ മോഷ്ടിച്ച കേസിലെ പിടികിട്ടാനുള്ള നാല് പേര്‍ക്കായി പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍
പുറപ്പെടുവിച്ചു. ഷാജഹാന് എന്ന ബോംബെ ഷാജി, കുന്നുമ്മല്‍ ഹസ്സന് എന്ന അസൈനാര്‍, കുന്നുമ്മല്‍ അബ്ദുള്‍ റസാഖ്, പറയാറില്‍ അബ്ദുല്‍ നിസാര്‍ എന്നിവര്‍ക്കെതിരെയാണ് കേസന്വേഷിക്കുന്ന കൊയിലാണ്ടി പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
2025 സെപ്റ്റംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറിലെ അല്‍ തുമാമ എന്ന സ്ഥലത്തെ കെഎംസിസിയുടെ ഓഫീസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 31 ലക്ഷം റിയാലാണ് (എട്ട് കോടി ആറ് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) കവര്‍ച്ച ചെയ്തത്. കേസില്‍ ആറ് പ്രതികളാണുള്ളത്. ഇതില്‍ കൊയിലാണ്ടിയിലെ ബാലകൃഷ്ണന് കീഴടങ്ങിയതോടെയാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ചയായത്. ഖത്തറില്‍ ജോലിക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയി ഭീഷണിപ്പെടുത്തി കെഎംസിസി ഓഫീസിലെ മോഷണത്തില്‍ സഹായിയായി ഉപയോഗിച്ചതാണെന്നാണ് ബാലകൃഷ്ണന് പറഞ്ഞത്.















