വടകര: നവംബര്‍ 7ന് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശ് ബചാവോ റാലി വിജയിപ്പിക്കാന്‍ ചോറോട് മണ്ഡലം കോണ്‍ഗ്രസ്
പ്രവര്‍ത്തക കണ്വെന്ഷന് തീരുമാനിച്ചു. കണ്വെന്ഷന് കെപിസിസി എക്സിക്യൂട്ടീവ് മെമ്പര്‍ മഠത്തില്‍ നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ടി.കെ.നജ്മല്‍ അധ്യക്ഷത വഹിച്ചു. ദേശ് ബചാവോ റാലിയില്‍ മണ്ഡലത്തില്‍ നിന്ന് 500ല്‍ കുറയാത്ത പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഇ.നാരായണന് നായര്‍, ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, ഡിസിസി സെക്രട്ടറി കെ.പി.കരുണാകരന്, സി.നിജിന്‍, ഭാസ്കരന്.എ, മോഹന്‍ ദാസ്.കെ.കെ, വിജയിപ്രകാശ്, പ്രകാശന്.എന്‍.കെ, കെ.കെ.മുരുകദാസ്, മോഹനന് പുത്തൂര്‍, രമേശന് കിഴക്കയില്‍, ആര്.കെ.പ്രവീണ്‍കുമാര്‍, ശിവന് പുല്ലാഞ്ഞോളി, പ്രകാശന്.എന്‍.കെ, കെ.കെ.റിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.















