കക്കട്ടില്‍: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റ് പൊതുസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിഡിഒ പി.അമ്പിളി പദ്ധതി വിശദീകരണം നല്കി. എക്റ്റന്‍ഷന്‍ ഓഫിസര്‍ മുരളിധരന് അധ്യക്ഷത
വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജീവന് വള്ളില്‍ . മിനി സുധീര്‍, എന്‍.വി.ചന്ദ്രന്, കെ.വിശ്വനാഥന്, എലിയാറ ആനന്ദന്, എം.ടി.രവീന്ദ്രന് എന്‍.കെ.നസീര്‍, ഒ.പി.ശ്രിബിഷ, ലിനി, ബിജിഷ, ബീന കുളങ്ങരത്ത്, ഷീന പ്രകാശ്, പി.ടി.കെ.രാധ, അസി. സെക്രട്ടറി പ്രകാശന്, അശ്വിന്, അമല്‍, ഇ.ടി.അനുശ്രീ പ്രസംഗിച്ചു. സോഷ്യല്‍ ഓഡിറ്റ് ടീമംഗങ്ങള്‍, ജീവനക്കാര്‍, മാറ്റ്മാര് എന്നിവര്‍ സംബന്ധിച്ചു.

തൊഴില്‍ കഠിനമെന്ന് തൊഴിലാളികള്‍
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് വിബിജിറാം പദ്ധതിയിലേക്ക് മാറിയതോടെ ആദ്യ തൊഴില്‍ തന്നെ കഠിനമാണെന്ന് തൊഴിലാളികളുടെ പരാതി. കര്‍ഷകരുടെ തെങ്ങിന് തോട്ടത്തില്‍ ഒരോ തെങ്ങിന് സമീപത്ത് ട്രഞ്ചിങ് കുഴിയെടുക്കാന്‍ ഏറെ പ്രയാസമനുഭവിക്കുകയാണ്. ഈ പ്രവൃത്തി ചെയ്യാന്‍ പറ്റാതെ ചിലരൊക്കെ മടങ്ങി. വൈകുന്നേരം കുഴി തീരുമ്പോഴേകും തളര്‍ന്ന് പോകുകയാണെന്ന് തൊഴില്‍ രംഗത്തുള്ള സ്ത്രീകള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ഗ്രാമസഭയിലും തൊഴിലാളികള്‍ തങ്ങളുടെ പ്രയാസങ്ങള്‍ വിവരിച്ചിട്ടുണ്ട്. തൊഴില്‍ ലഘുകരണം നടത്തി, തൊഴിലാളികളെ മുഴുവന്‍ നിലനിര്‍ത്തുന്ന തരത്തില്‍ പദ്ധതികള്‍ പുനരാവിഷ്കരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം
എലിയാറ ആനന്ദന് പറഞ്ഞു. തൊഴിലാളികളുടെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍ എംപിക്ക് നിവേദനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.















