
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുമക്കളെ അമ്മ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ നാടകീയ വഴിത്തിരിവ്. കേസിൽ
അമ്മ നിവേദ്യയുടെ ആൺസുഹൃത്തായ മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ മാർട്ടിൻ ഇഗ്നേഷ്യസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടക്കുമ്പോൾ മാർട്ടിൻ വീടിന്റെ മുൻഭാഗത്ത് കാവൽ നിൽക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുടുംബം താമസിച്ചിരുന്ന വീടിന് സമീപം തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. കൊലപാതകത്തിന് അമ്മയ്ക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ചിലരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
അമ്മ നിവേദ്യയുടെ ആൺസുഹൃത്തായ മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ മാർട്ടിൻ ഇഗ്നേഷ്യസിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടക്കുമ്പോൾ മാർട്ടിൻ വീടിന്റെ മുൻഭാഗത്ത് കാവൽ നിൽക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുടുംബം താമസിച്ചിരുന്ന വീടിന് സമീപം തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. കൊലപാതകത്തിന് അമ്മയ്ക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ചിലരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.കസ്റ്റഡിയിലുള്ള അമ്മ നിവേദ്യയുമായി പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് കൊലപാതകത്തിൽ മറ്റൊരാളുടെ പങ്ക് വെളിപ്പെടുന്നത്. ഇരുവരും ചേർന്ന് കുട്ടികളെ ഒഴിവാക്കാൻ മുൻകൂട്ടി പദ്ധതിയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിലേക്ക്
ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു മാർട്ടിന്റെ ചുമതല.
ആരെങ്കിലും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു മാർട്ടിന്റെ ചുമതല.വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29ന് രാവിലെ 10.30ഓടെ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞെങ്കിലും, നിവേദ്യയുടെ സംശയാസ്പദ പെരുമാറ്റമാണ് കേസിൽ വഴിത്തിരിവായത്. അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെ സെപ്റ്റംബർ 30-ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എസ്. രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
















