ആയഞ്ചേരി: പ്രൈമറി തലത്തില്‍ ഭാഷാധ്യാപകരെ സംരക്ഷിക്കുന്നതിന് വിദ്യാര്‍ഥി അനുപാതം ഗണ്യമായി കുറക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍
(കെഎടിഎഫ്) വടകര വിദ്യാഭ്യാസ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജനന നിരക്കിലെ കുറവും മറ്റും കാരണത്താല്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ നിലവിലുള്ള തസ്തികകള്‍ സംരക്ഷിക്കുന്നതിന് അധ്യാപകവിദ്യാര്‍ഥി അനുപാതത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. തോടന്നൂരില്‍ നടന്ന സമ്മേളനം തിരുവള്ളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.അബ്ദുറഹിമാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.കെ.അബ്ദുല്‍ അസീസ് അധ്യക്ഷനായി. മെമ്പര്‍ഷിപ്പ് ക്യാപയിന്‍ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കെ.വി.അബ്ദുല്‍ ജൈസല്‍ നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ.റഫീഖ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാവിങ് ട്രഷറര്‍ കെ.കെ.ഷറഫുന്നിസ, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.കെ.ഹാരിസ്, ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.മൊയ്തു, ടി.കെ.കുഞ്ഞബ്ദുല്ല, കെ.കെ.ഷഹീന, ടി.ടി.സാജിത, എം.കെ.സാബിറ, കെ.അബുല്ലൈസ്, ഫഹദ് കീഴല്‍, ജാഫര്‍ ഈനോളി, മുഷ്താഖ് തീക്കുനി, കുഞ്ഞമ്മത് കുന്നുമ്മല്‍ സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ വനിതാ വിങ് കമ്മിറ്റി രൂപീകരിച്ചു. കെ.കെ.ഷഹീന (ചെയര്‍പേഴ്‌സണ്‍), കെ.സല്‍മ, സി.ത്വാഹിറ, എം.എസ്.നജീഹ, കെ.മുബീന, ശബ്‌ന വടകര, (വൈസ് ചെയര്‍), ടി.ടി.സാജിത (കണ്‍വീനര്‍), വി.വി.ഹാജറ, ടി.പി.റുഖിയ്യ, ആരിഫ മേലടി, സൈനബ കുന്നുമ്മല്‍, അഫ്‌ന ചോമ്പാല (ജോ. കണ്‍വീനര്‍), എം.കെ.സാബിറ (ട്രഷറര്‍).















