വള്ളിയാട്: കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ നട്ട പ്ലാവിന്‍ തൈ പരിപാലിച്ച് വള്ളിയാട് എംഎല്‍പി സ്‌കൂളിലെ കുരുന്നുകള്‍. ഒരു വര്‍ഷം കൊണ്ട് പ്ലാവിന്‍തൈ നല്ല
വളര്‍ച്ചയെത്തി. ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിലും പ്ലാവിന്‍ തൈയെ ചേര്‍ത്ത് നിര്‍ത്താന്‍ കുട്ടികള്‍ ശ്രദ്ധിച്ചു സ്‌കൂളില്‍ നിന്നു ലഭ്യമായ ആപ്പിള്‍, ചാമ്പക്ക, മിറാക്കിള്‍ ഫ്രൂട്ട് എന്നീ ഫലവൃക്ഷതൈകളും ആയി കുട്ടികള്‍ അവരവരുടെ വീടുകളിലേക്ക്. വീട്ടില്‍ ഒരു ഫലവൃക്ഷ തൈ പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ ഒരുക്കിയ തൈകളാണ് വിതരണം ചെയ്തത്.















