
ഓര്‍ക്കാട്ടേരി: ഒയിസ്‌ക ഓര്‍ക്കാട്ടേരി ചാപ്റ്റര്‍ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കെകെഎം
ജിവിഎച്ച്എസ് സ്‌കൂള്‍ ഓര്‍ക്കാട്ടേരി, ആയുര്‍വേദ ആശുപത്രി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടായിരുന്നു പരിപാടികള്‍. ഫലവൃക്ഷത്തൈകള്‍ നട്ടും കഴിഞ്ഞ പരിസ്ഥിതി ദിനങ്ങളില്‍ വച്ചുപിടിപ്പിച്ച ഫലവൃഷങ്ങള്‍ക്കും ഔഷധ സസ്യങ്ങള്‍ക്കും പരിചരണം നല്‍കിയും വളം ചെയ്തുകൊണ്ടുമാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രമിത് രവീന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സി.രാജീവ്, കെകെഎം ജിവിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് കെ.എസ്സ്.സീന, പരിസ്ഥിതി ക്ലബ് കോഡിനേറ്റര്‍ കെ.കെ.സീമ, അഖിലേന്ദ്രന്‍ നരിപ്പറ്റ, ഒയിസ്‌ക്ക ഓര്‍ക്കാട്ടേരി ചാപ്റ്റര്‍ പ്രസിഡണ്ട് പ്രജിത്ത് സ്‌നേഹശ്രീ, ജില്ലാ വൈസ് പ്രസിഡണ്ട് മധുമോഹനന്‍.കെ.കെ, കെ.സുനില്‍കുമാര്‍, ഒ.കെ.ഭാസ്‌കരന്‍, പവിത്രരാജന്‍, മിഥുന്‍ പത്മനാഭന്‍, വിജയന്‍ കോമത്ത്, എം.ആര്‍.വിജയന്‍, രാധാകൃഷ്ണന്‍, പി.പി.രതീശന്‍, നൂഞ്ഞിയില്‍ രാഘവന്‍, കെ.പി.അശോകന്‍, ഷിജില, കെ.കെ.റഹീം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.















