വടകര: കര്‍ഷകസംഘം വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മേപ്പയില്‍ സീനിയര്‍ ബേസിക് സ്‌കൂളില്‍ വൃക്ഷത്തൈ നടല്‍
സംഘടിപ്പിച്ചു. കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം എം.നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.വിദോഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ആര്‍.കെ.ചന്ദ്രന്‍, എം.ധനീഷ്, കെ.രാഘവന്‍, വി.തങ്കമണി, പി.കെ.സദാനന്ദന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇ.അശോകന്‍ സ്വാഗതവും എം.ലൈജു നന്ദിയും പറഞ്ഞു.















