നാദാപുരം: വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താന്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചതായി കെ.എം.അഭിജിത്ത് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്. മണ്ഡലത്തില്‍ നിന്ന് നിരവധി പേര്‍ മറ്റ്
സംസ്ഥാനങ്ങളെയാണ് ഉന്നത പഠനത്തിന് ആശ്രയിക്കുന്നത്. ഇത് മാറ്റി എടുക്കണം. സിവില്‍ സര്‍വീസിലടക്കം ഇവിടെയുള്ളവരെ പ്രാപ്തരാക്കണം. എന്ത് പഠിക്കണം എന്നത് സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ ബോധമുണ്ടാക്കണം. എസ്ടി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് വഴിതുറക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി എസ്എസ്എല്‍സി, പ്ലസ് ടു പാസായ എല്ലാവരുടേയും സംഗമം ഞായറാഴ്ച കല്ലാച്ചിയില്‍ നടക്കും. എല്ലാ വിദ്യാര്‍ഥികളേയും അനുമോദിക്കും. ജോസഫ് അന്നക്കുട്ടി ജോസ് ഉള്‍പ്പെടെ വിദഗ്ധര്‍ ക്ലാസെടുക്കും. ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ.കെ.രമ, പാറക്കല്‍ അബ്ദുല്ല, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, 10 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവന്‍ സംബന്ധിക്കും. രാവിലെ 9ന് പഞ്ചായത്ത് തലത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.















