
ചെമ്മരത്തൂര്‍: തിരുവള്ളൂര്‍ പഞ്ചായത്തിന്റെ പരിസ്ഥിതി ദിന പരിപാടി ചെമ്മരത്തൂര്‍ എല്‍പി സ്‌കൂളില്‍ നടന്നു. പരിപാടി പഞ്ചായത്ത് പ്രസഡണ്ട് എല്‍.വി.രാമകൃഷ്ണന്‍
വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന്‍, വാര്‍ഡ് മെമ്പര്‍ പ്രസീമ.ടി.എച്ച്, പ്രധാനാധ്യാപിക വിദ്യ.ഇ.കെ, പിടിഎ പ്രസിഡന്റ് സുധീഷ് എന്നിവര്‍ ആശംസ നേര്‍ന്നു. കൃഷി ഓഫീസര്‍ അഞ്ജലി സ്വാഗതം പറഞ്ഞു.















