വടകര: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടി 2013 ല്‍ ആരംഭിച്ച വടകര കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് 13 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി
മുന്നേറുന്നു. ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ നിരവധി റാങ്കുകള്‍ ഉള്‍പ്പെടെ നേടിയെടുക്കാന്‍ ഈ കാലയളവില്‍ കോളജിനു സാധിച്ചു. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും തിളങ്ങുന്ന സ്ഥാപനമായി കോഓപ്പറേറ്റീവ് കോളജ് മാറി. 2026-27 വര്‍ഷത്തെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ബികോം വിത്ത് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബികോം വിത്ത് കോ-ഓപ്പറേഷന്‍, ബിബിഎ, ബിഎസ്ഡബ്ല്യു, ബിഎ ഇംഗ്ലീഷ്, ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബിസിഎഎഐ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.















