അഴിയൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ ചുങ്കം യൂണിറ്റ് ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡന്റായി ബബിത്ത് തയ്യിലിനെ തെരഞ്ഞെടുത്തു. എം.ടി.അരവിന്ദന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്
പി.കെ.രാമചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.ടി.രവീന്ദ്രന്‍, നവാസ് നെല്ലോളി, മുബാസ് കല്ലേരി, സാലിം പുനത്തില്‍, ഉണ്ണി കെ എന്നിവര്‍ സംസാരിച്ചു. ബബിത്തിനെ നവാസ് നെല്ലോളി അഭിനന്ദിച്ചു.















