
വടകര: പരിസ്ഥിതി ദിനത്തില്‍ കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. കസ്റ്റംസ് റോഡിലാണ് വേപ്പ്,
സീതപ്പഴം, കൊന്ന എന്നിവയുടെ തൈകള്‍ നട്ടത്. അസോസിയേഷന്‍ പ്രസിഡന്റ് ബഷീര്‍ പൊന്മണിച്ചി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ടി.പി.രാജന്‍, പി.മഹമൂദ്, കെ.പി.നജീബ്, റയീസ്, ആശ അനില്‍കുമാര്‍, ടി.പി.രാജീവന്‍, പി.ഹാരിസ്, ആര്‍.കെ.പ്രദീപ് എന്നിവരും തൈ നട്ടു. സി.എച്ച്.ജിനീഷ്‌കുമാര്‍, കെ.പി.സലീം, എ.കെ.സചീന്ദ്രന്‍, മുഹമ്മദ് ഷഫീഖ്, കെ.പി.നിസാര്‍, വി.മുസ്തഫ, കുന്നുമ്മല്‍ മുസ്തഫ, സി.കെ.നാണു, റഫീഖ് ആവിക്കല്‍, സി.എം.മഹമൂദ് എന്നിവര്‍ സംബന്ധിച്ചു.
















