
അരൂര്‍: പരിസ്ഥിതി ദിനത്തില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇലഞ്ഞി മരത്തെ ആദരിച്ചു. പെരുമുണ്ടച്ചേരിയില്‍ കണ്ടോത്ത് വീടിന്റെ മുന്നിലെ കൂറ്റന്‍ മരത്തെയാണ് കുടുംബം
ആദരിച്ചത്. പൊതു പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കണ്ടോത്ത് കണാരനാണ് ഈ മരത്തെ സംരക്ഷിച്ചുവന്നത്. കണാരന്റെ മക്കളും മരത്തോടുള്ള ആദരം ചൊരിയുകയാണ് ഇന്നും. പരിസ്ഥിതി ദിനമായ ഇന്ന് രാവിലെ മരത്തെ വന്ദിച്ച് നെറുകയില്‍ തൊട്ടു. ഈ ഇലഞ്ഞി മരം കാണാന്‍ പലരും എത്താറുണ്ടെന്ന് കണാരന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
















