
വടകര: കാരക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സാമ്പത്തിക സമാഹരണത്തിനായി സംഘടിപ്പിക്കുന്ന കാരുണ്യ ചായ സല്‍ക്കാരം ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകല്‍ മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെ നാദാപുരം റോഡിലെ വാഭടാനന്ദ പാര്‍ക്കിലാണ് പരിപാടി. ഒഞ്ചിയം, ചോറോട്, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലായി സേവനം ചെയ്യുന്ന കാര ക്കാട് പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നേട്ടു കൊണ്ടുപോകുന്നതിനാണ് ചായസല്‍ക്കാരം ഒരുക്കുന്നത്. നിലവില്‍ 200 കിടപ്പ് രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി
പരിചരണം നടത്തുന്നുണ്ട്. ഇതിനുപുറമേ വീടുകളില്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നുമുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ചായസല്‍ക്കാരം സംഘടിപ്പിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം.കെ.സത്യന്‍, പി.പി.ചന്ദ്രശേഖരന്‍, അഡ്വ.കെ.എം.രാംദാസ്, മൂസ നാസര്‍, പി.പി.രാജന്‍, പി.ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















