വടകര: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളജില്‍ വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിജി ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍
ആപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പ്ലസ് ടു/തത്തുല്യം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്എസ്എല്‍സി/തത്തുല്യം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി/തത്തുല്യം) കോഴ്‌സുകളിലാണ് പ്രവേശനം. അപേക്ഷകള്‍ www.ihrdadmissions.org മുഖേന സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 20ന് വൈകീട്ട് നാലിന് മുമ്പ് വടകര മോഡല്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്ഥാപനത്തില്‍നിന്ന് നേരിട്ട് അപേക്ഷാ ഫോം കൈപ്പറ്റി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ക്യാഷ്/ഡി.ഡി സഹിതം സമര്‍പ്പിക്കാം. ഫോണ്‍: 0496 2524920.















