
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ലൈവായി തന്നെ കാണാം. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ
അവകാശം സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കി. സീ പുതുതായി ആരംഭിച്ച യുനൈറ്റ് 8 സ്പോര്‍ട്സ് ചാനലിലൂടെയാണ് മത്സരം കാണാനാവുക.
സീ 5 ആപ്പിലൂടെ മൊബൈലിലും മത്സരങ്ങള്‍ ലൈവ് കാണാം. യുനൈറ്റ് 8 സ്പോര്‍ട്സ്, യുനൈറ്റ് 8 സ്പോര്‍ട്സ് 1, യുനൈറ്റ് 8 സ്പോര്‍ട്സ് 1 എച്ഡി (ഹിന്ദി), യുനൈറ്റ് 8 സ്പോര്‍ട്സ് 2, യുനൈറ്റ് 8 സ്പോര്‍ട്സ് 2 എച്ഡി (ഇംഗ്ലീഷ്) എന്നീ ചാനലുകളാണ് ടെലിവിഷനില്‍ സംപ്രേഷണം.
ലോകകപ്പ് കൂടാതെ ഫിഫയുടെ 2026 മുതല്‍ 2034 വരെയുള്ള എല്ലാ മത്സരങ്ങളും സീ
സംപ്രേഷണം ചെയ്യും. 8 വര്‍ഷത്തെ കരാറാണ് കമ്പനി സ്വന്തമാക്കിയത്. ലോകകപ്പ് പോരാട്ടങ്ങള്‍ ഈ മാസം 11 ാണ് ആരംഭിക്കുന്നത്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് വേദികള്‍. മെക്സിക്കോ സിറ്റിയിലെ ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ഏറ്റമുട്ടും
എട്ടു വര്‍ഷത്തിന് ശേഷമാണ് സീ സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിങ് രംഗത്തേക്ക് തിരിച്ചെത്തുന്നത്.
















