
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് 46രൂപയുടെ വര്‍ധനവ് വന്നതോടെ സിലിണ്ടര്‍ ഒന്നിന് 3131
രൂപയായി. എല്ലാ മാസവും ഒന്നാം തീയതി എണ്ണകമ്പനികള്‍ പാചകവാതക വില പുതുക്കി നിശ്ചയിക്കാറുണ്ട്. ഇതേ പതിവനുസരിച്ചാണ് ഇത്തവണ 46 രൂപ കൂട്ടിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കുവഴിയുള്ള പാചകവാതക ചരക്കുനീക്കം ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് വിലവര്‍ധന.
രാജ്യത്തെ ഹോട്ടലുകള്‍, ഭക്ഷണം പാചകം ചെയ്ത് വില്‍ക്കുന്ന
മറ്റ് സംവിധാനങ്ങള്‍ എന്നിവയ്ക്കെല്ലാം കുത്തനെയുള്ള ഈ വിലക്കയറ്റം ഭീഷണിയാണ്. ആഹാരസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ട സ്ഥിതി. പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വില വര്‍ധന ഭീഷണിയാണ്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് വിലയില്‍ മാറ്റമില്ല. നിലവില്‍ സിലിണ്ടറൊന്നിന് 922 രൂപയാണ് വില.
















