
വടകര: ക്ലബ്ബിന്റെ കരുതലില്‍ വയോധികര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ആദ്യ വിമാനയാത്ര
വേറിട്ട അനുഭവമായി. പണിക്കോട്ടി സഫ്ദര്‍ ഹാഷ്മി ക്ലബ്ബിലെ വയോജന വേദിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന അംഗങ്ങള്‍ക്ക് വേണ്ടി വിമാനയാത്ര നടത്തിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ബാംഗ്ലൂരിലേക്കായിരുന്നു യാത്ര. പ്രദേശത്തെ 46 പേരടങ്ങുന്ന സംഘം ആകാശ യാത്രയുടെ കൗതുകവും രസവും നുകര്‍ന്നു.
ഡിജിറ്റല്‍ യുഗത്തിന് മുന്‍പേ പിറന്നവര്‍സ കാര്‍ഷിക സംസ്‌കാരവും നാട്ടുനന്മയും എല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയവര്‍സ അവര്‍ക്ക് താങ്ങായും തണലായും നില്‍ക്കുകയാണ് ഇന്ന് സഫ്ദര്‍ ഹാഷ്മി സ്‌പോര്‍ട്‌സ് ക്ലബ്. തങ്ങളുടെ അച്ഛനമ്മമാര്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് യാത്രയാക്കാന്‍ എത്തിയ മക്കള്‍ പറഞ്ഞു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വിമാനം ടേക്ക് ഓഫ് ചെയ്തപ്പോള്‍ കയ്യടിച്ചും
പ്രാര്‍ഥിച്ചും ആനന്ദക്കണ്ണീര്‍ പൊഴിച്ചും പലരും വികാരാധീനരായി. യാത്രയ്ക്കു മുന്നേ ക്ലബ്ബില്‍ വിമാനയാത്രയ്ക്ക് വേണ്ട മുന്‍കരുതലുകളെ കുറിച്ച് ക്ലാസ് എടുത്തു. ക്ലബ്ബില്‍ നടത്തിയ യാത്രയയപ്പ് യോഗം വാര്‍ഡ് നമ്പര്‍ പി.പ്രശാന്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രശാന്ത് അധ്യക്ഷനായി. വിപി രാജന്‍, വൈ എം ചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. രേഷ്മ ടി കെ സ്വാഗതം പറഞ്ഞു.
















