
തിരുവനന്തപുരത്ത് എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡിനെതിരെ പ്രതിഷേധം കനക്കുന്നു. ഇഡി റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിനും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിനും മുമ്പില്‍ നേതാക്കളടക്കം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് സിപിഎം

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, വി ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ്, വി ജോയി, ആനാവൂര്‍ നാഗപ്പന്‍, വി കെ പ്രശാന്ത് തുടങ്ങി നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. കണ്ണൂരിലെ പ്രതിഷേധത്തില്‍ എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാജേഷ്, കെ കെ ഷൈലജ തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. കോഴിക്കോട് ജില്ലയില്‍ സിപിഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം

നടത്തി. എം.മെഹബൂബ്, എ.പ്രദീപ്കുമാര്‍, വി.വസീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സിപിഎമ്മിനും പിണറായി വിജയനുമെതിരായ ഹീനമായ ആക്രമണമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി എം എ
ബേബി പറഞ്ഞു. രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളോടെയാണ് റെയ്ഡ് നടക്കുന്നത്. ഗൂഢമായ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ വീട് ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ ആറുമണി മുതല്‍ ആണ് പരിശോധന തുടങ്ങിയത്.
















