
കുറ്റ്യാടി: ദേശാഭിമാനി മുന്‍ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കുറ്റ്യാടി വടയം നരിക്കൂട്ടുംചാല്‍ താളിക്കുനിയില്‍ ടി.കെ. രമേഷ് ബാബു (62) അന്തരിച്ചു. സംസ്കാരം വ്യാഴം
പകല്‍ 11ന് വീട്ടുവളപ്പില്‍.
1989ല്‍ സബ് എഡിറ്റര്‍ ട്രെയിനിയായായി ദേശാഭിമാനിയിലെത്തിയ രമേഷ് ബാബു ഡല്‍ഹി, കോഴിക്കോട്, കണ്ണൂര്‍, വയനാട് ബ്യൂറോകളിലും കൊച്ചിയില്‍ ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്ക്, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, ഫീച്ചര്‍ ഡസ്ക് എന്നിവിടങ്ങളില്‍ ന്യൂസ് എഡിറ്ററായിരുന്നു. ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജും സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
പരേതരായ അനന്തന് നമ്പ്യാരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: പി ജി സബിത (പ്രധാനാധ്യാപിക, വടയം നോര്‍ത്ത് എല്‍പി സ്കൂള്‍). മക്കള്‍: ജയന്ത് ബാബു (സേഫ്റ്റി ഓഫീസര്‍, യുഎല്‍സിസിഎസ്), ആര്. കാര്‍ത്തിക (ടെക്നോപാര്‍ക്ക് തിരുവനന്തപുരം).
മരുമകള്‍: അപര്‍ണ സി. (ലോക്കോ പൈലറ്റ് പാലക്കാട് ഡിവിഷന്). സഹോദരന്: ടി കെ മോഹന്‍ദാസ് (കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്).















