തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യതയെന്ന്
മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില കുത്തനെ ഉയരുകയാണ്.
സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചൂട് കാരണമാകും. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
കുട, സണ്‍ ഗ്ലാസ്, അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കണം. നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പുണ്ട്.
നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
അതേസമയം, സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
















