
വടകര: വീട്ടില്‍ നിന്ന് 13.56 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. സംഭവത്തില്‍ മണിയൂര്‍ തുറശ്ശേരിക്കടവ് തെക്കേ നെല്ലിക്കുന്നുമ്മല്‍ മുഹമ്മദ് ഇര്‍ഫാനെ (26) ഡാന്‍സാഫ് സംഘം
അറസ്റ്റ് ചെയ്തു. പയ്യോളി പോലീസ് പരിധിയിലെ ഇയാളുടെ വീട്ടില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
റൂറല്‍ ജില്ലാ പോലീസ് മേധാവി ടി.ഫറാഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് മുഹമ്മദ് ഇര്‍ഫാന്റെ വീട്ടില്‍ പരിശോധന നടത്തിയതും എംഡിഎംഎ കണ്ടെടുത്തതും. പ്രതിയേയും എംഡിഎംഎയും പയ്യോളി
പോലീസിനു കൈമാറി.
പിടിയിലായ മുഹമ്മദ് ഇര്‍ഫാന്റെ പേരില്‍ ഒട്ടേറെ കേസുകളുള്ളതായി പോലീസ് അറിയിച്ചു.
ഡാന്‍സാഫ് എസ്‌ഐമാരായ വിനീത് വിജയന്‍, രാമത്ത് മനോജ്കുമാര്‍, എഎസ്‌ഐമാരായ വി.വി.ഷാജി, സുനില്‍കുമാര്‍, എസ്‌സിപിഒമാരായ ടി.കെ.ശോഭിത്ത്, അഖിലേഷ്, സി.പി.അനൂപ്‌സെന്‍, എന്‍.വി.അനുഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
















