
തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്‌സ് വെച്ച സിപിഎം പ്രവര്‍ത്തകന്‍ സിസിടിവിയിൽ കുടുങ്ങി. തൃശൂർ വാടാനാപ്പള്ളിയിൽ
സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ആണ് സിസിടിവിയിൽ കുടുങ്ങിയത്. മുഹമ്മദ് ഫ്ലക്സുമായി എത്തി റോഡരികിൽ സ്ഥാപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. രാത്രി ഫ്ലക്‌സ് സ്ഥാപിച്ച ശേഷം ഇയാൾ തന്നെ രാവിലെ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. കെ സി നയിക്കട്ടെ എന്നായിരുന്നു പഞ്ചായത്ത് ഓഫിസിന് മുന്നിൽ വെച്ച ഫ്ലക്‌സിൽ എഴുതിയിരുന്നത്. പ്രദേശത്തെ
സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെ ഇദ്ദേഹം വെട്ടിലായി.
സംഭവത്തില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റി പേരില്‍ പോലീസില്‍ പരാതി നല്‍കി. പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. കേരള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കെ സി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ ഹൈക്കമാന്‍ഡിനുമേല്‍ സമ്മര്‍ദ്ദം തുടരുകയാണ്.
















