
പാനൂര്‍: മക്കളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരണപ്പെട്ടു. വിളക്കോട്ടൂര്‍ തെക്കു മുറിയിലെ കണിയാങ്കല്ലില്‍ മഹമൂദ് (58) ആണ് മരിച്ചത്. മക്കളായ ഫാസിലിന്റെയും
ഫൗമിയുടെയും വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് നാടിന്റെ ദുഖത്തിലാഴ്ത്തി മഹമൂദിന്റെ നിര്യാണം. പരേതനായ കുഞ്ഞേദിന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ഫൗസിയ. മറ്റൊരുമകന്‍: ഫായിസ്. സഹോദരങ്ങള്‍: മൊയ്തു, ഇസ്മായില്‍, അഷ്റഫ്, ആയിഷ, ജമീല, സാബിറ, ഹസീന.
















