
വാഷിംഗ്ടൺ: വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവയ്പ്പ്. അക്രമി അറസ്റ്റിൽ.
ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാ
ക്കളും പങ്കെടുത്തിരുന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. പ്രസിഡന്റ് ട്രംപിനെയും പ്രഥമവനിത മെലാനിയേയും സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി. വൈസ് പ്രസിഡന്റ് ജെ.ഡി
വാൻസും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെ ഈ സമയം വേദിയിൽ ഉണ്ടായിരുന്നു. ഹോട്ടലിൽ തോക്കുധാരിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്ക ഉയർന്നത് പരിഭ്രാന്തി പരത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
പിടിയിലായ അക്രമിയുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യമായല്ല എനിക്കുനേരെ അക്രമമുണ്ടാകുന്നത്. പെ
ൻസിൽവാനിയയിലും പാം ബീച്ചിലും എനിക്കുനേരെ ആക്രമണമുണ്ടായി. ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്നാണ് സംശയിക്കുന്നത്.’–ട്രംപ് പറഞ്ഞു.















