
ഇരിങ്ങല്‍: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മലയാളം നാടകത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടനുള്ള പുരസ്‌കാരവും നേടിയ കോട്ടക്കല്‍ സായന്ത്
കൃഷ്ണക്ക് അനുമോദനം. കോണ്‍ഗ്രസ് കോട്ടക്കല്‍ മേഖലാ കമ്മിറ്റി പുരസ്‌കാരം നല്‍കി അനുമോദിച്ചു.
പഠനത്തോടൊപ്പം അഭിനയത്തിലും ചിത്രകല, നൃത്തം, കരകൗശല രംഗം എന്നിവയിലും കഴിവ് തെളിയിച്ച പ്രതിഭയാണ് സായന്ത് കൃഷ്ണ. 2025 വര്‍ഷത്തെ എന്‍എസ്എസ് പോള്‍ ആപ്പ് ഇന്‍സ്റ്റലേഷനില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനവും കരസ്ഥമാക്കി. ബാലസഭാ, ബാലസംഘം പാര്‍ലമെന്റിലും സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് സായന്ത് കൃഷണ.
അനുമോദന ചടങ്ങില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എന്‍. അനില്‍കുമാര്‍ പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ കെ.ഇ.രാധാകൃഷ്ണന്‍, സത്യന്‍. എം.ടി, രഞ്ജിത്ത് ലാല്‍, കെ.പി.വിനോദന്‍, നിഷാന്‍ സി.പി, ബിന്ദു പി.ടി, സിന്ധു സജീന്ദ്രന്‍, ഇന്ദിര കൊളാവി, ശാന്ത കണാരന്‍, ദേവി, സദാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.
















