
വടകര: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും പി.എന്‍.പണിക്കര്‍ അവാര്‍ഡ് ജേതാവുമായിരുന്ന വി.കെ.ബാലന്‍ മാസ്റ്റരുടെ സ്മരണയ്ക്കായി
പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരം കുറുന്തോടി തുഞ്ചന്‍ സ്മാരക ഗ്രന്ഥാലയത്തിന്.
വി.കെ.ബാലന്‍ മാസ്റ്റര്‍ ഒന്നാം ചരമവാര്‍ഷിക ദിനമായ 27 ന് തിങ്കളാഴ്ച വൈകു. 3 മണിക്ക് പണിക്കോട്ടിയില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ പുരസ്‌കാര വിതരണം നിര്‍വഹിക്കും. ടി.കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയില്‍
ചേരുന്ന സമ്മേളനം ദേശാഭിമാനി പത്രാധിപര്‍ പുത്തലത്ത് ദിനേശന്‍ ഉദ്ഘാടനം ചെയ്യും. പി.പി.പ്രഭാകരന്‍, ആര്‍.ബാലറാം, പി.പ്രശാന്തി, പി.കെ.സതീശന്‍, മണലില്‍ മോഹനന്‍, ടി.രാജന്‍ എന്നിവര്‍ പ്രസംഗിക്കും.
26ന് ഞായറാഴ്ച തൊണ്ടികുളങ്ങര സ്‌കൂളില്‍ നടക്കുന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ ശില്പശാലയില്‍ ബി.സുരേഷ് ബാബു, എ.അജയകുമാര്‍ വയനാട്, യു.ജനാര്‍ദ്ദനന്‍ കണ്ണൂര്‍ എന്നിവര്‍ പരിശീലകരാകും.
















