
കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ നടന്നുവരുന്ന കളിആട്ടം ശില്പശാലയുടെ ഭാഗമായ നാടകോത്സവത്തില്‍ വിസ്മയമായി ടോട്ടോച്ചാന്‍. ഏവരേയും ആകര്‍ഷിച്ച നാടകം നിറഞ്ഞ
കയ്യടി നേടി.
ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭ തെത്സുകോ കുറയോനഗി രചിച്ച ടോട്ടോച്ചാന്റെ നാടകാവിഷ്‌കാരം ആസ്വാദക ശ്രദ്ധപിടിച്ചുപറ്റി. ലോകമെമ്പാടുമുള്ള കുട്ടികളെയും രക്ഷിതാക്കളെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ആഴത്തില്‍ സ്വാധീനിച്ച ടോട്ടോച്ചാന്‍ എന്ന കൃതിയുടെ സംഗീത-നാടക ദൃശ്യാവിഷ്‌കാരം 11 വര്‍ഷത്തിന് ശേഷം വേദിയിലെത്തിയപ്പോള്‍ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റു വാങ്ങി. ജനാലക്കരികിലെ വികൃതിക്കുട്ടിയെ സവിശേഷമായ പഠനാനുഭങ്ങള്‍ കൊണ്ട് മാറ്റിമറിക്കുന്ന
സര്‍ഗധനനായ അധ്യാപകന്‍ കൊബായാഷി മാസ്റ്ററെ വേദിയില്‍ മാളവിക അനശ്വരമാക്കി. ടോട്ടോച്ചാനെന്ന വികൃതി കുട്ടിയെ അവതരിപ്പിച്ച നിഷാനിയും അഭിനയ മികവുകൊണ്ട് പ്രേക്ഷക പ്രശംസ നേടി.
25 ലധികം കുട്ടികള്‍ അരങ്ങിലെത്തിയ നാടകത്തിന്റെ രചന അബൂബക്കര്‍ മാസ്റ്ററും സംവിധാനം മനോജ് നാരായണനുമാണ് നിര്‍വഹിച്ചത്. സംഗീതം – പ്രേംകുമാര്‍ വടകര,
ദീപവിധാനം – കാശി പൂക്കാട്, കോ-ഓര്‍ഡിനേഷന്‍-പി.പി.ഹരിദാസന്‍.
മുന്‍ കാലങ്ങളില്‍ ഇതേ നാടകത്തില്‍ വേഷമിട്ടവരും പിന്നണി പ്രവര്‍ത്തകരും നാടകം കാണാന്‍ ഒരുമിച്ച് കൂടിയതും ഒപ്പം ചേര്‍ന്നതും ഹൃദ്യമായ അനുഭവമായി.
-സുധീര്‍ കൊരയങ്ങാട്
















