
വടകര: തോടന്നൂര്‍ യുപി സ്‌കൂള്‍ റിട്ട. അധ്യാപകനും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാനുമായ തോടന്നൂര്‍ പാലോളി പത്മനാഭന്‍ നമ്പ്യാര്‍ (82) അന്തരിച്ചു. ഭാര്യ: സരള (റിട്ട.
അധ്യാപിക തോടന്നൂര്‍ യുപി സ്‌കൂള്‍). മക്കള്‍: കൃഷ്ണകുമാര്‍ അധ്യാപകന്‍ (ആവള യുപി സ്‌കൂള്‍), ജയകുമാര്‍ (ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫീസര്‍ തിരുവനന്തപുരം). മരുമക്കള്‍: ദിവ്യ നരിക്കൂട്ടുംചാല്‍ (അധ്യാപിക എസ്ജിഎംഎസ്ബി സ്‌കൂള്‍ വടകര), രസ്ന മുളിയങ്കല്‍ (അധ്യാപിക കുണ്ടുതോട് ഗവ. എല്‍പി സ്‌കൂള്‍). സഹോദരങ്ങള്‍: പത്മാവതി അമ്മ പള്ളിക്കര, പരേതരായ ചിന്നു അമ്മ, ദേവിയമ്മ, കമലു അമ്മ, കുഞ്ഞിക്കാവമ്മ, അമ്മു അമ്മ, ശാരദഅമ്മ, ഗോപാലകൃഷ്ണന്‍. സംസ്‌കാരം ഇന്ന് (വെള്ളി) വൈകിട്ട് 3 മണി വിട്ടുവളപ്പില്‍.
















