
കൊയിലാണ്ടി: മലബാര്‍ മൂവി ഫെസ്റ്റിവല്‍ എട്ടാമത് എഡിഷന്‍ മേയ് 15,16,17 തിയ്യതികളില്‍ കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര
അക്കാദമി, ആദി ഫൗണ്ടേഷന്‍, ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ-കേരള എന്നിവ ചേര്‍ന്നാണ് അന്താരാഷ്ട്ര ഫിലിം മേള നടത്തുന്നത്. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി ഇരുപതോളം സിനിമകളും ശ്രദ്ധിക്കപ്പെട്ട ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.ഓപ്പണ്‍ ഫോറം, സിനിമ പ്രതിഭാ അനുസ്മരണം, നവാഗത സിനിമ പ്രവര്‍ത്തകരുമായുള്ള സംവാദം തുടങ്ങിയ അനുബന്ധ പരിപാടികളും ഉണ്ടായിരിക്കും.
ഡലിഗേറ്റ് പാസ് വിതരണം ശനിയാഴ്ച വൈകിട്ട് തുടങ്ങും. ഫെസ്റ്റിവല്‍ നടത്തിപ്പിനായി
സംഘാടക സമിതി രൂപവത്കരിച്ചു. നഗരസഭാധ്യക്ഷന്‍ യു.കെ. ചന്ദ്രന്‍ ഉദ്ലാടനം ചെയ്തു. ശ്രീജറാണി, കെ.എം. നജീബ്, ഇ.കെ. അജിത്ത്, എന്‍.ഇ. ഹരികുമാര്‍, അഡ്വ. കെ. അശോകന്‍, ഷിബു മൂടാടി, എം.ജി. ബെല്‍രാജ്, അഡ്വ. എസ്. സുനില്‍ മോഹന്‍, മധു ബാലന്‍, സി. ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: രക്ഷാധികാരികള്‍: ഷാഫി പറമ്പില്‍ എംപി, റസൂല്‍ പൂക്കുട്ടി (ചെയര്‍മാന്‍, കേരള ചലച്ചിത്ര അക്കാദമി). കൊയിലാണ്ടി നഗരസഭാധ്യക്ഷന്‍ യു.കെ. ചന്ദ്രന്‍ (ചെയര്‍മാന്‍), ഡോ. സി.എസ്. വെങ്കിടേശ്വരന്‍ (ഫെസ്റ്റിവല്‍ ഡയറക്ടര്‍), സി.ടി. ബിന്ദു, ശ്രീജറാണി, എ. സുധാകരന്‍, കെ.എം. നജീബ്, അഡ്വ. പി.ടി. ഉമേന്ദ്രന്‍, കെ.വി. സുരേഷ്, നവീന വിജയന്‍ (വൈസ് ചെയര്‍മാന്‍), കെ.വി. സുധീര്‍ (ജന. കണ്‍വീനര്‍). എന്‍.ഇ. ഹരികുമാര്‍, വി ടി. രൂപേഷ്, ഷിബു മൂടാടി, എന്‍.പി. സന്തോഷ്, വി.പി. ഉണ്ണികൃഷ്ണന്‍, ഡോ. ശശി കീഴാറ്റുപുറം (കണ്‍വീനര്‍), അഡ്വ. കെ. സത്യന്‍ (ട്രഷറര്‍).
















