
കോഴിക്കോട്: മുന്‍ എംഎല്‍എയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. മെയ് 15നകം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും
അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ സ്ഥാനം അന്‍വര്‍ രാജിവെച്ചിട്ടുണ്ട്. കളമശ്ശേരിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസുമായി സഹകരിച്ചു മുന്നോട്ട് പോകും.
ബേപ്പൂരില്‍ മത്സരിച്ചപ്പോള്‍ തൃണമൂലില്‍ നിന്ന് ഒരു ഘട്ടത്തിലും പിന്തുണ ലഭിച്ചില്ലെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദേശീയ നേതാവിനെ പോലും പ്രചാരണത്തിന് അയച്ചില്ല. ചിഹ്നം പോലും അനുവദിക്കാന്‍ തയാറായില്ല. കോണ്‍ഗ്രസുമായി സഹകരിച്ചാല്‍
ബംഗാളില്‍ തിരിച്ചടിയാകുമെന്ന് തൃണമൂല്‍ ദേശീയ നേതൃത്വം വ്യക്തമാക്കിയെന്നും അന്‍വര്‍ പറഞ്ഞു. ഒന്നര വര്‍ഷം നന്നായി പ്രവര്‍ത്തിച്ചിട്ടും ഫലം ഉണ്ടായില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. കോണ്‍ഗ്രസുമായി സീറ്റ് പങ്കിടാന്‍ ആകില്ലെന്ന് വ്യക്തമാക്കി. സംസ്ഥാന പാര്‍ട്ടി രൂപവത്കരിക്കും. പാര്‍ട്ടിയുടെ പേരും മറ്റു കാര്യങ്ങളും മെയ് 15 നകം തീരുമാനിക്കുംമെന്നും പി.വി അന്‍വര്‍ പറഞ്ഞു.
















