
നാദാപുരം: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കല്ലാച്ചിയില്‍
കാവ്യാസ്വാദന സദസ്സും എ.കെ. പീതാംബരന്റെ കവിതാ സമാഹാരം ‘ചെങ്കനല്‍ ചിന്തുകള്‍’
പ്രകാശനവും നടന്നു. ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുകസ സംസ്ഥാന സെക്രട്ടറി ഡോ മിനി പ്രസാദ് പുസ്തകം ഏറ്റുവാങ്ങി. പുകസ ജില്ലാ പ്രസിഡന്റ് എ കെ രമേശ് അധ്യക്ഷനായി. ഡോ കെ എം ഭരതന്‍, വി.ടി. മുരളി, പ്രൊഫ. വീരാന്‍കുട്ടി, നന്ദനന്‍ മുള്ളമ്പത്ത്, ഇ പി സജീവന്‍, മണലില്‍ മോഹനന്‍, എ കെ പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. സി.രാഗേഷ് സ്വാഗതവും സി.ടി.അനൂപ് നന്ദിയും പറഞ്ഞു.
















