• Latest
  • Trending
ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദം; വസ്തുതയല്ലെന്ന് മന്ത്രി കെ.രാജന്‍

ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദം; വസ്തുതയല്ലെന്ന് മന്ത്രി കെ.രാജന്‍

April 18, 2026
ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

June 21, 2026
പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

June 21, 2026
നാദാപുരം വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി അന്തരിച്ചു

നാദാപുരം വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി അന്തരിച്ചു

June 21, 2026
മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; 29ന് ഹാജരാകണമെന്ന് ഇ.ഡി

മാസപ്പടി കേസിൽ വീണയ്ക്ക് വീണ്ടും സമൻസ്; 29ന് ഹാജരാകണമെന്ന് ഇ.ഡി

June 21, 2026
കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍

കളം നിറഞ്ഞ് കളിച്ചു; വമ്പന്‍ ജയവുമായി ജപ്പാന്‍

June 21, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കൊന്ന കേസ്: കുട്ടികൃഷ്ണന്‍ കുറ്റം സമ്മതിച്ചു

June 21, 2026
ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

ഐവറി കോസ്റ്റ് വിറപ്പിച്ചെങ്കിലും ജയം നേടി ജര്‍മനി

June 21, 2026
ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

ഷിഗെല്ല: പാചക തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം

June 21, 2026
എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

എം.സി.നാരായണന്‍ നമ്പ്യാരെ വിദ്യാര്‍ഥികള്‍ ആദരിച്ചു

June 21, 2026
കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

June 21, 2026
സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

June 20, 2026
ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

June 21, 2026
Vatakara Varthakal
Sunday, June 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദം; വസ്തുതയല്ലെന്ന് മന്ത്രി കെ.രാജന്‍

by newsdesk
April 18, 2026
in കേരളം
0
Home കേരളം

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി കെ.രാജന്‍ സ്ഥലത്തെത്തി. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനുശേഷം വിവാദങ്ങളില്‍ മന്ത്രി കെ.രാജന്‍ പ്രതികരിച്ചു. താമസം തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരുമെന്നും അത് സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണെന്നും കെ.രാജന്‍ പറഞ്ഞു. വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയ വിവാദം തള്ളികൊണ്ടാണ് മന്ത്രി കെ.രാജന്‍ പ്രതികരിച്ചത്. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നും എന്നാല്‍, വിള്ളല്‍ ഉണ്ടായിട്ടില്ലെന്നുമാണ് കെ.രാജന്‍ വ്യക്തമാക്കിയത്. വീടിന്റെ ചുവരുകളില്‍ മാര്‍ക്ക് ചെയ്ത ഭാഗങ്ങളില്‍ ഉരച്ചുനോക്കിയും നിര്‍മാണ രീതികള്‍ വിലയിരുത്തിയുമാണ് മന്ത്രിയുടെ പ്രതികരണം. ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് മന്ത്രി നേരിട്ടെത്തിയത്. വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇതുവരെ ദുരന്തബാധിതര്‍ക്ക് കൈമാറിയിട്ടില്ല. കൈമാറിയത് പട്ടയം മാത്രമാണ്. വീട് കൈമാറിയിട്ട് പ്രശ്‌നം വന്നാല്‍ ആണ് ഗൗരവം. വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത് തടയാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. വീട് കൈമാറിയിട്ട് വെള്ളം കിനിഞ്ഞു വന്നാലും കരാര്‍ പ്രകാരം ഊരാളുങ്കല്‍ നടപടിയെടുക്കും. ഇല്ലെങ്കില്‍ പണം നല്‍കില്ല. താമസിക്കാന്‍ തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. സാധാരണ വീട് പണിയുന്നത് പോലെയുള്ള നടപടിക്രമങ്ങളല്ല ടൗണ്‍ഷിപ്പിലെ വീടുകള്‍ നിര്‍മിക്കുമ്പോള്‍ ചെയ്യുന്നത്. 58 ഘട്ട ഗുണനിലവാര പരിശോധനയാണ് നടത്തുന്നത്. ടെറസില്‍ 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തി രണ്ടുതവണ സ്വിമ്മിങ് പൂള്‍ വാട്ടര്‍ പ്രൂഫിങ് നടത്തും. എന്നിട്ടും അപൂര്‍വമായി ചിലയിടത്ത് നനവ് ഉണ്ടാകും. പരിശോധനയില്‍ നേരിയ നനവ് ഒരു വീട്ടില്‍ കണ്ടെത്തിയപ്പോള്‍ അവിടെ പെന്‍സില്‍കൊണ്ട് അടയാളപ്പെടുത്തി. ആ വീട്ടില്‍ വീണ്ടും 24 മണിക്കൂര്‍ വെള്ളം കെട്ടിനിര്‍ത്തി പരിശോധിക്കും. എല്ലാ വീടുകളിലും ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം വാട്ടര്‍ പ്രൂഫിങ് നടത്തും. അതിന് മുകളിലായി സ്‌ക്രീഡിങ് കോണ്‍ക്രീറ്റുകൂടി കഴിയുന്നതോടെ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടും. നിര്‍മാണത്തിന് നേതൃത്വം നല്‍കിയ ഊരാളുങ്കല്‍ സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധരും സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. കെട്ടിടത്തിന്റെ സ്ട്രക്ചറിന് യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും ഇപ്പോള്‍ കണ്ട വിള്ളലുകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഊരാളുങ്കല്‍ വ്യക്തമാക്കി. വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇന്ന് മുതല്‍ ടൗണ്‍ഷിപ്പില്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

June 21, 2026
പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്

June 21, 2026
നാദാപുരം വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി അന്തരിച്ചു

നാദാപുരം വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി അന്തരിച്ചു

June 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
  • പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതം: പി.എം.നിയാസ്
  • നാദാപുരം വെള്ളിയോട്ടില്ലം പ്രഭാകരന്‍ നമ്പൂതിരി അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by