
ദുബൈ: കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി ദുബൈയില്‍ കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂര്‍ മധുരബസാര്‍ നജാത്ത് മന്‍സിലില്‍ ജസീല്‍ (32) ആണ് മരിച്ചത്. ദുബൈ
അല്‍ഖൂസിലെ അല്‍മനാര്‍ സെന്ററിന് പിറകിലായി താമസിക്കുന്ന കെട്ടിടത്തിലാണ് സംഭവം. മുറിയിലെ സുഹൃത്തുക്കളുടെ വാക്കു തര്‍ക്കം പരിഹരിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
തൊട്ടടുത്ത മുറിയിലുള്ളവര്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. ജസീലിനൊപ്പം താമസിക്കുന്നവര്‍ മദ്യപാനം ചോദ്യം ചെയ്തു. ഈ സമയം
പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീല്‍ തര്‍ക്കം പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് കഴുത്തിന് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ജസീലിനെ ദുബൈ പോലീസ് റാശിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. മൃതദേഹം റാശിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
















