
മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ വിഷു ആഘോഷം വേറിട്ട
ചടങ്ങുകളാല്‍ ശ്രദ്ധേയമായി. മണിയൂര്‍ തണല്‍ മൈസ്റ്റോണ്‍ ഭിന്നശേഷി സ്‌കൂളിലെ വിദ്യാര്‍ഥികളോടൊപ്പമായിരുന്നു ഇത്തവണത്തെ ആഘോഷം.
വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഗാനാര്‍ച്ചന, മത്സരാര്‍ഥികള്‍ക്കുള്ള അനുമോദനം,
വിഷു സദ്യ എന്നിവ സംഘടിപ്പിച്ച് തുഞ്ചന്‍ വിഷു ആഘോഷം വ്യത്യസ്തവും മാതൃകാപരവുമായി.
മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദിന്‍ഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ പ്രാംവെള്ളി മുഖ്യാതിഥിയായി. പ്രശസ്തനാടന്‍ പാട്ടുകാരന്‍ ഭരതന്‍
കുട്ടോത്തിന്റെ ഗാനാര്‍ച്ചന കയ്യടി നേടി. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് ടി.കെ.ഇന്ദിര സമ്മാനദാനം നടത്തി .
എം.പി.അബ്ദുള്‍ റഷീദ്, തണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സാന്ദ്ര, രാജീവന്‍ കണ്ണമ്പത്ത്, സൈദ് കുറുന്തോടി, സി.വി.ലിഷ, കെ.ഹസിത എന്നിവര്‍ പ്രസംഗിച്ചു. ടി.പി.രാജീവന്‍ സ്വാഗതവും
രാഹുല്‍.എസ്.എസ് നന്ദിയും പറഞ്ഞു.
















