കോഴിക്കോട്: മൂഴിക്കലില്‍ 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ബന്ധു ആത്മഹത്യ
ചെയ്തു. നസ്രീന, അദ്‌നാന്‍ (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ സഹോദരങ്ങളുടെ മക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
ഇന്നലെ അര്‍ധരാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം യുവാവ് വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ
ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് വിവരം നാട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മൂഴിക്കലിലെ വീട്ടിലേക്ക് 15 കിലോമീറ്റര്‍ ദൂരത്ത് താമസിക്കുന്ന അദ്‌നാന്‍ എങ്ങനെ എത്തിയെന്നതുള്‍പ്പെടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. നേരത്തെ, കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. നിലവില്‍ ബന്ധുക്കളെല്ലാവരും മെഡിക്കല്‍ കോളജിലാണുള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
















