
വാണിമേല്‍: കോടിയൂറയിലെ പുലിക്കൊമ്പത്ത് അമ്മദ് (75) അന്തരിച്ചു. അവിവാഹിതനാണ്. വിലങ്ങാട് സെന്റ് ജോര്‍ജസ് എല്‍പി സ്‌കൂള്‍, ചക്കിട്ടപ്പാറ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍
അധ്യാപകനായിരുന്നു. ദീര്‍ഘകാലം ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ദാറുസ്സലാം ചാരിറ്റബിള്‍ ട്രസ്റ്റ്, സകാത്ത് ആന്റ് റിലീഫ് കമ്മിറ്റി എന്നിവയുടെ എക്‌സിക്യുട്ടീവ് മെമ്പറാണ്. സഹോദരങ്ങള്‍: ഹമീദ്, സലാം, ജമാല്‍, മാമി, പരേതനായ പുലിക്കൊമ്പത്ത് അബ്ദുല്ല (കോടിയൂറ).
















