
കൊയിലാണ്ടി: മലബാറിലെ പ്രശസ്ത കൊമ്പ് വാദ്യകലാകാരന്‍ കാഞ്ഞിലശ്ശേരി
ദാമോദരന്‍ നായര്‍ (71) അന്തരിച്ചു. വളയനാട് ദേവീക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദ
ക്ഷേത്രം,
തൃപ്രങ്ങോട് മഹാശിവക്ഷേത്രം, പിഷാരികാവ് ക്ഷേത്രം, കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം
എന്നിവിടങ്ങളിലെ ക്ഷേത്രോത്സവത്തില്‍ സജീവ സാന്നിധ്യമായിരുന്നു. നിരവധി ശിഷ്യ സമ്പത്തിനുടമയായ അദ്ദേഹത്തിന് വാദ്യാസ്വാദകര്‍ ചേര്‍ന്ന് ആദരവേകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ്
വിയോഗം.
പരേതരായ നടുവിലെടുത്ത് ഗോവിന്ദന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്.
ഭാര്യ: ലീല. മക്കള്‍: ദിലീജ, ദീപ, ദിവ്യ. മരുമക്കള്‍: വിനോദ്, മഹേഷ്, സുധീഷ്.















